Breaking News

ബിരിക്കുളം ഏയുപി സ്കൂൾ വാർഷികാഘോഷവും പ്രധാനാധ്യാപകൻ ഏ ആർ വിജയകുമാറിനുള്ള യാത്രയയപ്പും നിയമസഭാ സ്പീക്കർ ഏ എൻ ഷംസീർ ഉൽഘാടനം ചെയ്തു


ബിരിക്കുളം: നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും. ശുചിത്വത്തിന് പ്രാധാന്യം നൽകി പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയും മുന്നോട്ട് വരാൻ തയ്യാറാകണമെന്നും സ്പീക്കർ ഏ എൻ. ഷംസീർ പറഞ്ഞു ബിരിക്കുളം ഏ യു.പി.സ്കൂ വാർഷികവും പ്രധാനാധ്യാപകൻ ഏ ആർ.വി ജയകുമാറിനുള്ള യാത്രയയപ്പ് സമ്മേളനവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷനായി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ഡോക്ക്ടറേറ് നേടിയ പൂർവ്വ വിദ്യാർത്ഥിനി ഡോ: കെ. അപർണ്ണയ്ക്ക് സ്പീക്കർ ഉച ഹാരം നൽകി അനുമോദിച്ചു. സ്കൂൾ വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ മഴവില്ല് സപ്ളിമെന്റെ രാജ് മോഹൻ ഉണ്ണിത്താൻ എം പി പ്രകാശനം ചെയ്തു മെഗാ ക്വിസ് വിജയി കൾക്ക് ജില്ലാ പഞ്ചായത്തം ഗം കെ. ശകുന്തളയും പ്രി പ്രൈമറി ടാലന്റ് സ്കോളർഷിപ്പ് വിജയി കൾക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രനും സംസ്കൃതം സ്കോളർഷിപ്പ് വിജയി കൾക്ക് ചിറ്റാരിക്കാൽ ഏ ഇ ഒ എം.ടി. ഉഷാകുമാരിയും സമ്മാനിച്ചു. വി.എൻ. സൂര്യ കല റിപ്പോർട്ടവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി. വി.സന്ധ്യ കെ.പി. ചിത്രലേഖ. കെ.വി.ജോസ്റ്റ് എൻ.പവിത്രൻ.എം.വി.ബിന്ദു.പി. പത്മനാഭൻ. ആനന്ദ്. നിധിൻ മോഹൻ. ഏ. ആർ വിജയകുമാർ. എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ വി.മോഹനർ സ്വാഗതവും പിടി എ പ്രസിഡണ്ട് എം.ശശീന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി

No comments