കടുമേനിയിൽ ഒന്നര ഏക്കറോളം വരുന്ന കശുമാവിൻ തോട്ടം കത്തിനശിച്ചു
കടുമേനി : കടുമേനിയിലെ ഷാബിർ കണ്ണൂരിന്റെ ഒന്നര ഏക്കറോളം വരുന്ന കശുമാവിൻ തോട്ടം കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
50-ഓളം കശുമാവുകൾ പൂർണമായും കത്തിനശിച്ചു. പെരിങ്ങോത്തുനിന്ന് അസി. സ്റ്റേഷൻ ഓഫീസർ സി.പി.ഗോകുൽദാസിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
സീനിയർ ഓഫീസർ കെ.സുനിൽകുമാർ, ഓഫീസർമാരായ പി.വി.ബിനോയ്, പി.വി.ഷൈജു, വി.പി.സജിലാൽ, എ.രാമകൃഷ്ണൻ, ഹോംഗാർഡുമാരായ വി.കെ.രാജു, വി.എൻ.രവീന്ദ്രൻ എന്നിവരും ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.
No comments