Breaking News

പുസ്തകവണ്ടി പ്രസിദ്ധീകരിക്കുന്ന സി.പി ശുഭയുടെ മൂന്നാമത് കവിതാ സമാഹാരം 'വാക്ക് വീണ് മരണപ്പെട്ടവർ ' ശാരദക്കുട്ടി പ്രകാശനം ചെയ്തു


കാഞ്ഞങ്ങാട്: എഴുത്തുകാരിയും അധ്യാപികയും സിനിമാ- നാടക പ്രവർത്തകയുമായ സി.പി ശുഭയുടെ മൂന്നാമത് കവിതാ സമാഹാരം 'വാക്ക് വീണ് മരണപ്പെട്ടവർ' പുസ്തകം പ്രകാശനം ചെയ്തു. വായനയെ ജനകീയമാക്കാൻ ജയേഷ് കൊടക്കൽ, നബിൻ ഒടയഞ്ചാൽ എന്നിവർ ചേർന്ന് രൂപം കൊടുത്ത 'പുസ്തകവണ്ടി'യുടെ ആദ്യ പ്രസാധക സംരംഭം കൂടിയാണിത്. 'നമ്മള് കാഞ്ഞങ്ങാട്' സൗഹൃദ കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. എഴുത്തുകാരി എസ്.ശാരദക്കുട്ടി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. സംഗീത നാടക അക്കാദമി അംഗം രാജ്മോഹൻ നീലേശ്വരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേണുഗോപാലൻ നമ്പ്യാർ മുഖ്യാതിഥിയായി. പി.കെ.സുരേഷ് പുസ്തക പരിചയം നടത്തി.

കവി ദിവാകരൻ വിഷ്ണുമംഗലം, സിനിമാതാരം പി.പി കുഞ്ഞികൃഷ്ണൻ, മാധ്യമ പ്രവർത്തകരായ

ഇ.വി.ജയകൃഷ്ണൻ, ഹരി കുമ്പള, പി.പ്രവീൺകുമാർ, കെ.വി സജീവൻ, ഷെരീഫ് കുരിക്കൾ, ജയദേവൻ കരിവെള്ളൂർ, സുനീഷ് എം, രജീഷ് കെ.ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കവയത്രി സി.പി.ശുഭ മറുപടി പ്രസംഗം നടത്തി.

പുസ്തകവണ്ടിക്കാരൻ നബിൻ ഒടയഞ്ചാൽ സ്വാഗതവും സന്തോഷ് ഒടയഞ്ചാൽ നന്ദിയും പറഞ്ഞു.  പ്രകാശന കർമ്മത്തോട് അനുബന്ധിച്ച് ജില്ലയിലെ മൂന്ന് ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറി. പുസ്തകത്തിന് കവർചിത്രം ഒരുക്കിയ ദിവാകറിനും പുസ്തകത്തിന് ഇല്ലസ്ട്രേഷൻ നിർവ്വഹിച്ച മാധവിയമ്മ, വിനോദ് അമ്പലത്തറ, പ്രസാദ് കാനത്തുംകാൽ, രതീഷ് കക്കാട്ട്, സജിത്ത് കണ്ണോത്ത് എന്നിവർക്ക് പുസ്തകവണ്ടിയുns സ്നേഹോപഹാരം കൈമാറി.

No comments