അവധിക്കാലത്ത് യാത്രക്കാരെ റാണിപുരത്തേക്ക് ക്ഷണിച്ചു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്
വെള്ളരിക്കുണ്ട് : അവധിക്കാലത്ത് യാത്രക്കാരെ റാണിപുരത്തേക്ക് ക്ഷണിച്ചുകൊണ്ട് ടൂറിസം വകുപ്പ് മന്ത്രി കൂടിയായ അഡ്വക്കേറ്റ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവധിക്കാലം റാണിപുരത്ത് ആസ്വദിക്കാൻ ക്ഷണിച്ചുകൊണ്ടാണ് പോസ്റ്റ്. വെള്ളരിക്കുണ്ട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന റാണിപുരം കേരളത്തിലെ തന്നെ പ്രമുഖ ഹിൽ ട്രാക്കിങ് ടൂറിസം കേന്ദ്രമാണ്.
ഫേസ്ബുക്കിന്റെ പൂർണ്ണ രൂപം ചുവടെ..
അവധിക്കാലത്തെ ഒരു ദിവസം
റാണിപുരത്തേക്ക്
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കാസര്‍ഗോഡ് ജില്ലയിലെ റാണിപുരം. ഈ വേനലവധിക്കാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട കേരള, കര്‍ണാടക അതിര്‍ത്തിയിലെ അതിമനോഹരമായ സ്ഥലമാണ് റാണിപുരം.
പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളാല്‍ നിറഞ്ഞ റാണിപുരത്തേക്കുള്ള റോഡ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ആധുനിക നിലവാരത്തില്‍ നവീകരിച്ചിട്ടുണ്ട്.
കേരളാടൂറിസം നിങ്ങളെ
റാണിപുരത്തേക്ക് സ്വാഗതം ചെയ്യുന്നു..
#ranipuram
#kasargod
#കേരളടൂറിസം
No comments