Breaking News

സുഡാനിൽ ആലക്കോട് നെല്ലിപ്പാറ സ്വദേശി വെടിയേറ്റ് മരിച്ചു


ആലക്കോട് :സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന  സുഡാനില്‍ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി വെടിയേറ്റ് മരിച്ചു.വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം

ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.  സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയായിരുന്നു  ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. 

വീട്ടിനുള്ളിൽ ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന്  വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. അവർ അത്ഭുതകരമായി രക്ഷപ്പെട്ടു

No comments