Breaking News

ജോലിക്കിടെ കാലു തെറ്റി കുളത്തിൽ വീണ് ചികിത്സയിലായിരുന്ന പ്ലാച്ചിക്കര സ്വദേശി മരണപ്പെട്ടു


വെള്ളരിക്കുണ്ട് : ജോലിക്കിടെ കാലു തെറ്റി കുളത്തിൽ വീണ് പരിക്കേറ്റ 65കാരൻ മരിച്ചു. ഭീമനടി പ്ലാച്ചിക്കരയിലെ രാമന്റെ മകൻ വിജയൻ 65 ആണ് മരിച്ചത്. നരമ്പച്ചേരിയിലെ സുജിത്തിന്റെ വീട്ടിലെ

കുളത്തിന്റെ പണിയെടുക്കവെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. കഴിഞ്ഞ 12ന് രാവിലെയായിരുന്നു അപകടം. ചികിൽസയിലിരിക്കെ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണം സംഭവിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments