Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 'അരങ്ങ് 2023 ' പരിപാടികൾക്ക് ചായ്യോത്ത് തുടക്കം


ചായ്യോത്ത്  : അരങ്ങ് 2023 കലാമത്സരങ്ങൾ ചായ്യോത്ത് ഗവൺമെൻ്റ് സ്കുളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സി എച്ച് ഇഖ്ബാൽ  മുഖ്യാതിഥിയായി  ടി പി ശാന്ത , അബ്ദുൾ നാസർ സി എച്ച് , ഉമേശൻ  വേളൂർ, പാറക്കോൽ രാജൻ, അഡ്വക്കേറ്റ് കെ കെ നാരായണൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സി എം ഇബ്രാഹിം, രാഘവൻ കൂലേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു  സിഡിഎസ് ചെയർപേഴ്സൺ ഉഷാരാജു സ്വാഗതവും മെമ്പർ സെക്രട്ടറി ഷീല പിയൂ നന്ദിയും പറഞ്ഞു ചടങ്ങിൽ മുൻകാല സിഡിഎസ് ചെയർപേഴ്സൺമാർ വൈസ് ചെയർപേഴ്സൺമാർ പഞ്ചായത്തിനകത്തെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾ എന്നിവരെ ആദരിച്ചു പരിപാടിയുടെ മുന്നോടിയായി സാസ്കാരിക  ഘോഷയാത്ര നരിമാളത്ത് നിന്ന് ആരംഭിച്ചു

No comments