ഷിബു ബേബി ജോൺ വെള്ളരിക്കുണ്ടിലെത്തി പുഴമുടി അപകടത്തിൽ മരണപ്പെട്ട സ്നേഹ ജോസഫിൻ്റെ ഭവനം സന്ദർശിച്ചു
വെള്ളരിക്കുണ്ട്: മുൻ മന്ത്രിയും ആർ. എസ്- പി. സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോൺ ഇന്നലെ വെള്ളരിക്കുണ്ടിലെത്തി കൽപ്പറ്റ പുഴമുടി അപകടത്തിൽ മരിച്ച മങ്കയത്തുള്ള സ്നേഹ ജോസഫിൻ്റെ ഭവനത്തിലെത്തി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ട് അവരെ ആശ്വസിപ്പിച്ചു.
ആർ. എസ്.പി. കാസറഗോഡ് ജില്ലാ സെക്രട്ടറി ഹരീഷ് ബി.നമ്പ്യാർ, പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എ സാലു , മാത്യു കളത്തൂർ, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് എന്നിവരും ഷിബു ബേബി ജോണിനൊപ്പം ഉണ്ടായിരുന്നു
No comments