Breaking News

ബളാലിൻ്റെ മദനൻ ഇന്ന് ലോക മലയാളി പ്രേക്ഷകരിലേക്ക് കാഞ്ഞങ്ങാട് ദീപ്തി, വി.ജി.എം , ആലക്കോട് ഫിലിംസിറ്റി അടക്കം ഇരുന്നൂറോളം തീയ്യേറ്ററുകളിൽ 'മദനോത്സവം' ഇന്ന് റിലീസ്


വെള്ളരിക്കുണ്ട്: സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മദനോത്സവം ഇന്ന് ലോകമെമ്പാടുമുള്ള തീയ്യേറ്ററുകളിൽ ഇന്ന് റിലീസ്.  സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാബു ആന്റണിയും കേന്ദ്ര കഥാപാത്രമായെത്തുന്നു. ബളാൽ സ്വദേശിയായ മദനൻ എന്ന കഥാപാത്രമാണ് സുരാജ് അവതരിപ്പിക്കുന്നത്. ബളാൽ, വെള്ളരിക്കുണ്ട്, പരപ്പ, കനകപ്പളളി, രാജപുരം, ചെറു പനത്തടി, മുത്തപ്പൻമല, പാണത്തൂർ കൊച്ചി കോളനി, കുടക്, പാലക്കാട് തുടങ്ങിയ ലൊക്കേഷനിലായിരുന്നു സിനിമ ചിത്രീകരിച്ചത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. രാജേഷ് അഴീക്കോടൻ, കുഞ്ഞികൃഷ്ണ പണിക്കർ, ചന്ദ്രിക മടിക്കൈ, അമ്മിണി ചന്ദ്രാലയം, സി.കെ സുനിൽ, ഹരിദാസ് കുണ്ടംകുഴി, ജ്യോതി ചന്ദ്രൻ, അനീഷ് കുറ്റിക്കോൽ, രവി പട്ടേന, തുടങ്ങി നാടകത്തിൽ നിന്നും സിനിമയിൽ എത്തിയ കലാകാരന്മാരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കോഴിക്കുഞ്ഞിന് കളറടിക്കുന്ന മദനന്‍ എന്ന കഥാപാത്രമായാണ് സുരാജ് ചിത്രത്തിലെത്തുന്നത്.

ഇ.സന്തോഷ് കുമാറിന്റെ തങ്കച്ചൻ മഞ്ഞക്കാരൻ എന്ന കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.  അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്. കാസര്‍കോട് രാവണേശ്വരം സ്വദേശിയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് തുടങ്ങി നിരവധി ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രത്തിലേക്കായി നാട്ടുകാരെയും കുടുംബശ്രീ അംഗങ്ങളെയും ഉള്‍പ്പെടുത്തി ഓഡിഷന്‍ നടത്തിയിരുന്നു. ഒട്ടേറെ പ്രാദേശവാസികൾക്ക് ചിത്രത്തിൽ അവസരം കൊടുത്തിരുന്നു


ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ലിബിൻ, പ്രൊഡക്ഷൻ മാനേജർസ്: എൽദോസ് രാജു, രാഹുൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, അസോസിയേറ്റ് ഡയറക്ടർസ്: അജിത് ചന്ദ്ര, രാകേഷ് ഉഷാർ. അസിസ്റ്റൻ്റ് ഡയറക്ടർസ്: ഗോകുൽനാഥ്, പ്രമോദ് ശിവൻ, രമിത്ത് കുഞ്ഞിമംഗലം. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, ലൊക്കേഷൻ മാനേജർസ്: ചന്ദ്രുവെള്ളരിക്കുണ്ട്കൃ, ഷ്ണൻ കോളിച്ചാൽ, മോഹനൻ, ആൻ്റോ ജോസ്, സജേഷ്, സമീർ. പി ആർ ഓ: പ്രതീഷ് ശേഖർ.



No comments