Breaking News

കെ.പി.എസ്.ടി.എ ചിറ്റാരിക്കാൽ ഉപജില്ല എൽ എസ് എസ്, യു എ സ് എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ല എൽ എസ് എസ്  യു എ സ് എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂൾ, വെള്ളരിക്കുണ്ട് സെൻ്റ് ജോസഫ്സ് യൂപി സ്കൂൾ എന്നിവിടങ്ങളിലായി നടത്തിയ പരീക്ഷയിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി അഞ്ഞുറോളം കുട്ടികൾ പങ്കെടുത്തു. പരീക്ഷയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപജില്ലാ പ്രസിഡന്റ് ജിജോ പി ജോസഫ് അധ്യയനായി.. റോയി ജോസഫ് , അലോഷ്യസ് ജോർജ് , സണ്ണി സി.കെ, ടിജി ദേവസ്യ, സി. ടെസിൻ പി വി , സി. റജീനാമ്മ എന്നിവർ സംസാരിച്ചു. മുഴുവൻ കുട്ടികളുടെയും പരീക്ഷാപേപ്പർ മൂല്യനിർണ്ണയം ഇന്നുതന്നെ നടത്തി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

No comments