കാസര്‍കോട് : ഉഡുപ്പി കാസര്‍കോട് 400 കെ.വി വൈദ്യുതി ലൈന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവന്‍ ആളുകളുടേയും യോഗം ഏപ്രില്‍ 23ന് ഞായറാഴ്ച്ച രാവിലെ 10 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. രാവിലെ 10 മുതല്‍ 11 വരെ കിനാനൂര്‍-കരിന്തളം പഞ്ചായത്ത്, 11 മുതല്‍ 12 വരെ കുംബഡാജേ, ബേഡഡുക്ക പഞ്ചായത്തുകള്‍, ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ കോടോം-ബേളൂര്‍ പഞ്ചായത്ത്, ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ മൂന്ന് വരെ കാറഡുക്ക, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകള്‍. അന്നേദിവസം നടക്കുന്ന യോഗത്തില്‍ സമയക്രമം അനുസരിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ജനങ്ങള്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
No comments