Breaking News

ശക്തമായ മഴയിൽ കടുമേനിയിൽ വീടിന്റെ കോൺക്രീറ്റ് തകർന്നു


കടുമേനി : വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ കനത്ത കാറ്റിലും മഴയിലും കടുമേനിയിലും പരിസരത്തും വ്യാപക നാശം. സർക്കാരിയ കോളനിയിലാണ് നാശം കൂടുതലുമണ്ടായത്‌. കോളനിയിലെ വൻമരം കടപുഴകിവീണ് പാപ്പിനിവീട്ടിൽ ലക്ഷ്മിയുടെ വീടിന്റെ കോൺക്രീറ്റ് തകർന്നു. കോളനിയിലെ ആറോളം വീടുകളും ഭാഗികമായി തകർന്നു.

കുറ്റ്യാട്ട് വിജയന്റെ ആട്ടിൻകൂട് പൂർണമായും തകർന്നു. കൂട്ടിനുള്ളിൽ ഉണ്ടായിരുന്ന മൂന്ന് ആടുകൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കടുമേനിയിലെ സി.പി. അപ്പുക്കുട്ടന്റെ കുലച്ച അൻപതോളം നേന്ത്രവാഴകൾ നിലംപൊത്തി. തേനൂരിലെ ടി.കെ. ശാന്തയുടെ പ്ലാസ്റ്റിക് മേഞ്ഞ മേൽക്കൂര കാറ്റിൽ പറന്നു. ചിറ്റാരിക്കാൽ-ചെറുപുഴ റൂട്ടിലും ചിറ്റാരിക്കാൽ-കാര റൂട്ടിലും വൻമരങ്ങൾ പൊട്ടിവീണ് വൈദ്യുതത്തൂണുകൾ തകർന്നുസർക്കാരിയ കോളനിയിയിലെ അഞ്ച്‌ വൻ മരങ്ങൾ പൊട്ടിവീണെങ്കിലും ആറ്‌ കുടുംബം അദ്‌ഭുതകരമായി രക്ഷപ്പെട്ടു. സിന്ധു സുനീഷ് കുറ്റ്യാട്ട്, വിജയൻ കുറ്റ്യാട്ട്, അജിത സുരേഷ് പാപ്പിനിവീട്ടിൽ, രമേശൻ പാപ്പിനിവീട്ടിൽ, മനോജ് വെടുക്കത്ത്, സുജ കൃഷ്ണൻ കുറ്റ്യാട്ട്, എന്നിവരുടെ കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. മരങ്ങൾ പൊട്ടിവീണത് വീടിനു ചേർന്നാണ്. മഴയതിനാൽ കുടുംബാംഗങ്ങൾ വീട്ടിനുള്ളിൽതന്നെ ഉണ്ടായിരുന്നു. ഇതിൽ സിന്ധു സുനീഷിന്റെ പ്ലാസ്റ്റിക് മേഞ്ഞ ഷെഡിന് സമീപത്താണ് മരം പൊട്ടിവീണത്

No comments