Breaking News

ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; ആക്രമിച്ചത് എസ്ഡിപിഐ പ്രവർത്തകരെന്ന് സിപിഐഎം



മാവേലിക്കര: മാവേലിക്കരയില്‍ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം. മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിന് (35) നേരെയാണ് അക്രമമുണ്ടായത്. വ്യാഴം രാത്രി 8.30ന് വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തായിരുന്നു സംഭവം. കല്ലും ആയുധങ്ങളുമായി എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഷഹനാസ് പറഞ്ഞു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയും പറഞ്ഞു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

 

No comments