Breaking News

കാഞ്ഞങ്ങാട് നമ്പ്യാര്‍ക്കല്‍ റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നമ്പ്യാര്‍ക്കല്‍ റെയില്‍വേ ട്രാക്കിന് സമീപം ഏകദേശം 65 വയസ്സ് പ്രായമുള്ള ഊരും പേരും തിരിച്ചറിയാത്ത പുരുഷനെ മരിച്ചനിലയില്‍ കണ്ടെത്തി. 160 സെ.മീ ഉയരം. ഇടത് ഭാഗത്ത് നെഞ്ചിന് താഴെ ഒരു കറുത്ത മറുക്, വലത് കാലില്‍ കണങ്കാലിന് മുകളിലായി ഒരു മുറിപ്പാട്, കറുപ്പും നീലയും വരകളോട് കൂടിയ ഷര്‍ട്ടും ചുവന്ന നിറത്തിലുള്ള ലുങ്കിയും ധരിച്ചിരുന്നു. ഇവയാണ് അടയാളങ്ങള്‍. ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി. ഫോണ്‍ 9497980921.

No comments