Breaking News

സർക്കാരിന്റെ നികുതികൊള്ള ; ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സമരം നടത്തി


ചിറ്റാരിക്കാൽ : വീട് നിർമ്മാണ അപേക്ഷ ഫീസ് 1780 ൽ നിന്നും 26000 ആക്കിയതും ,കെട്ടിട നികുതി 550 ൽ 8500 ലേക്ക് വർദ്ധനവ് വരുത്തി, തുടങ്ങിയ  പിണറായി സർക്കാരിന്റെ ജനവിരുദ്ധ നികുതി  കൊള്ളയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി UDF നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി  ഈസ്റ്റ് എളേരി ഗ്രാമ  പഞ്ചായത്ത് ഓഫീസിന് മുമ്പിൽ UDF പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ സമരം  KPCC മെമ്പർ ശാന്തമ്മ ഫിലിപ്പ് ഉൽഘാടനം ചെയ്തു. UDFപഞ്ചായത്ത് കമ്മിറ്റി കൺവീനർ ഷാജഹാൻ തട്ടാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.  UDF പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോർജ്ജ് കരിമഠം, കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോമി കുര്യളാനി,  തോമസ് മണ്ണനാനി, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, മൊയ്തീൻ കുഞ്ഞി മാസ്റ്റർ കമ്പല്ലൂർ, മാത്യൂ പടിഞ്ഞാറേൽ, ജോസ് കുത്യതോട്ടിൽ, ഗോപാലകൃഷ്ണൻ, ജിജോ മാഷ്, ഡൊമിനിക് കോയിത്തുരുത്തേൽ എന്നിവർ പ്രസംഗിച്ചു

No comments