Breaking News

കാലിച്ചാമരത്ത് 'ഒരുമ' സാംസ്ക്കാരികോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ജില്ലാതല ഓപ്പൺ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അരുൺ ദിനേശ് ചാമ്പ്യനായി


കരിന്തളം:കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയും റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബും ചേർന്നൊരുക്കിയ "ഒരുമ" സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കാസർഗോഡ് ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അരുൺ ദിനേശ് (പഴയങ്ങാടി) ചാമ്പ്യൻഷിപ്പ് നേടി. വി. ടി. നന്ദഗോപാൽ (പയ്യന്നൂർ) റണ്ണർ അപ്പ് ആയി. ബദറുദ്ദീൻ ഒ. എം. (കളനാട് ) മൂന്നും  മനോജൻരവി (ചിറ്റാരിക്കൽ) നാലും ആദ്ര പി. (പെരിയ) അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. 


ജയേഷ് ടി.എ, ആദിത് തമ്പാൻ, അലക്സ് സി. ജോയ്, പ്രദീഷ് പി. കെ, സായന്ത് രത്നേഷ് ടി, ഹർഷൻ എസ്, ധൻവിൻ പി. വിനോദ് എന്നിവർ 6 മുതൽ 12 വരെ പ്രൈസുകൾക്ക് അർഹരായി.


മികച്ച വെറ്ററൻ താരമായി ടി.കെ. സെബാസ്റ്റ്യനും വനിതാ താരമായി ആഭ പി. യും പ്രാദേശിക താരമായി *സുനിൽകുമാർ കെ. വി.യും അൺറേറ്റഡ് വിഭാഗത്തിൽ അഷറഫ് പി.യും സമ്മാനങ്ങൾ നേടി.


അണ്ടർ 15 കാറ്റഗറിയിൽ ഋതിക്ക് മോഹൻ, അനുരാധ പി. ഗോവിന്ദ്, അണ്ടർ 13 ൽ  നിരഞ്ജൻ കെ, സാവേരി സി, അണ്ടർ 11 ൽ ഇഷാൻ എസ്, ലക്ഷ്മീപ്രിയ രാജേഷ്, അണ്ടർ 9 ൽ കൃഷ്ണ കെ. പൊതുവാൾ, പാർവ്വണ കെ. കെ.  എന്നീ കുട്ടികളും സമ്മാന വിജയികളായി.

കൂടാതെ 30 ലധികം കുട്ടികൾക്ക് പ്രോത്സാഹനമായി മെഡൽ സമ്മാനിച്ചു.


6 വയസ്സുകാരായ സാൻവി ജെ. ആർ, ദേവ്ദാൻ പി. വിനോദ് എന്നിവർ മുതൽ 76 കാരനായ പി. ശ്രീരാമൻ നമ്പൂതിരി വരെ വിവിധ പ്രായക്കാരായ നൂറോളം താരങ്ങൾ ഒരുമിച്ചു മത്സരിച്ച ടൂർണമെന്റിൽ ഏഴു റൗണ്ട് മത്സരങ്ങളുണ്ടായിരുന്നു.


രാവിലെ 9.30 ന് ദേശീയ സിവിൽ സർവ്വീസ് ചെസ് ചാമ്പ്യനായ പി.സുധ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 

വൈകുന്നേരം 5.30 ന് സമാപനച്ചടങ്ങിൽ കെ.സതീശൻ ഉപഹാരങ്ങൾ നൽകി. ഒ.എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ.പി. ലോജിത്ത്, വി.എൻ. രാജേഷ്, വി മധുസൂദൻ ,വി ജയപ്രകാശൻ, ശ്രീരാമൻ നമ്പൂതിരി, വിത്സൺ ജേക്കബ്, ശശിധരൻ പി. എന്നിവർ വേദിയിൽ സന്നിഹിതരായി.

No comments