Breaking News

കളിയാട്ടത്തിനൊപ്പം ചീമേനി ഫെസ്റ്റും ഉത്സവാന്തരീക്ഷത്തിൽ ചീമേനി മെയ്‌ മൂന്നുമുതൽ 16 വരെയാണ്‌ ഫെസ്‌റ്റ്‌


ചീമേനി : നേരെ ചീമേനിക്ക്‌ ബരീൻ.. ചീമേനി ബന്നാ രണ്ട്‌ണ്ട്‌ കാര്യം, മുണ്ട്യക്കാലെ തെയ്യോം കാണാം സിപ്‌റ്റേന്റെ ഫെസ്‌റ്റും കാണാം. ചീമേനിയിൽ ഇത്‌ കേൾക്കാൻ തുടങ്ങിയിട്ട്‌ ദിവസങ്ങളായി. ചീമേനി മുണ്ട്യകളിയാട്ടത്തിന്റെ ഭാഗമായി ചീമേനി പീപ്പിൾസ്‌ തിയേറ്റർ അസോസിയേഷൻ (സിപ്‌റ്റ) സംഘടിപ്പിക്കുന്ന ചീമേനി ഫെസ്‌റ്റിന്റെ ആരവമാണ്‌ നാട്ടിലിപ്പോൾ. നാടിന്റെ നാനാഭാഗത്തുനിന്നും ജനമെത്തുന്ന ഉത്സവമാണ്‌ ചീമേനി മുണ്ട്യ കളിയാട്ടം. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഉത്സവം ചീമേനിയുടെ ദേശീയ ഉത്സവം തന്നെയാണ്‌.
ഉത്സവത്തിനെത്തുന്നവർക്ക്‌ ഉല്ലസിക്കാൻ ഇത്തവണ സിപ്‌റ്റ അവസരമൊക്കുകയാണ്‌. വ്യത്യസ്ഥതകൾ നിറഞ്ഞ കാഴ്‌ചകൾ ഒരുക്കി സംഘടിപ്പിക്കുന്ന ചീമേനി ഫെസ്‌റ്റിന്റെ പ്രചാരണം നാടെങ്ങും നിറയുകയാണ്‌. ചീമേനിയിലെവിടെയും പോസ്റ്റർ നിറഞ്ഞു. കഴിഞ്ഞ ദിവസം ഇറങ്ങിയ പ്രചരണ വീഡിയോ പതിനായിരങ്ങൾ കണ്ടുകഴിഞ്ഞു. ചീമേനിയിലെവിടെയെത്തിയാലും ചീമേനി ഫെസ്‌റ്റിന്റെ പോസ്‌റ്റർ ഉയർത്തിയാണ്‌ നാട്ടുകാർ സ്വാഗതം ചെയ്യുക. ഫെസ്‌റ്റ്‌ കൂടി ഒരുങ്ങുന്നതോടെ കളിയാട്ടത്തിന്‌ ഇത്തവണ മാറ്റുകൂടും . മെയ്‌ മൂന്നുമുതൽ 16 വരെയാണ്‌ ഫെസ്‌റ്റ്‌ .


No comments