ലോകാരോഗ്യ ദിന ഭാഗമായി പെരിയങ്ങാനത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു
ലോകാരോഗ്യ ദിനമായ ഏപ്രിൽ 7ന് വൈകുന്നേരം 6 മണിക്ക് പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റേയും കാസറഗോഡ് നെഹറു യുവകേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. പെരിയങ്ങാനം ഗവ:LP സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം ക്ലബ്ബ് രക്ഷാധികാരി ശ്രീ ബാലൻ കക്കാണത്ത് ഫ്ലാഗ് ഓഫ് ചെയ്തു ക്ലബ് പരിസരത്ത് സമാപിച്ച കൂട്ടയോട്ടത്തിൽ ക്ലബ്ബ് പ്രസിഡന്റ് ഹരിഹരൻ പി സെക്രട്ടറി അഖിൽ കെ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ക്ലബ്ബ് പ്രവർത്തകർ ബാലവേദി പ്രവർത്തകർ , നാട്ടുകാർ മുതലായവർ അണിനിരന്നു. തുടർന്ന് നടന്ന ചടങ്ങിൽ ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു. ഹരിഹരൻ പി , അഖിൽ ടി വി മുതലായവർ സംസാരിച്ചു. ക്ലബ്ബ് പരിസരത്ത് മരണപെട്ട ശ്രീമതി മാധവി അമ്മയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
No comments