Breaking News

കാക്കടവ് അരിയങ്കല്ല് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് വിതരണം നടത്തി

കുന്നുംകൈ: കാക്കടവ് അരിയങ്കല്ല് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദനരായ  ആളുകള്‍ക്ക് റംസാന്‍ റിലീഫ് വിതരണം നടത്തി. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ്  പി റൈഹാനത്ത്  പരിപാടി ഉദ്ഘാടനം ചെയിതു.റസീന സിറാജ് അധ്യക്ഷയായി. ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി ചികിത്സാ സഹായ നിധി കൈമാറി. വനിതാ ലീഗ് ജില്ലാ സെക്രടറി ആയിഷ ഫര്‍സാന പ്രഭാഷണം നടത്തി. നൌഷാദ് ഇളംമ്പാടി  ഉപഹാര സമര്‍പ്പണം നടത്തി. റിലീഫ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി സി ഇസ്മായില്‍ നിര്‍വഹിച്ചു. സുമയ്യ സിദ്ധീഖ്, എ ദുല്‍കിഫിലി, എ ജി സുലൈമാന്‍, കെ അഹമദ് കുഞ്ഞി, എ പി കെ ശിഹാബ്, സഹദിയ്യ  ശുക്കൂര്‍, റംല ഷാഹുല്‍, നസീറ  പെരുംപട്ട, ഫാത്തിമാ സാദാത്ത്, സാജിതാ ഷാഹുല്‍ സൈനബ അഷ്‌റഫ്‌, റസിയ നൌഷാദ് എന്നിവര്‍ സംബന്ധിച്ചു.


No comments