പരപ്പ പള്ളത്തുമലയിൽ വില്പനക്കായി തയ്യാറാക്കിയ ലിറ്റർ കണക്കിന് നാടൻ ചാരായം പോലീസ് പിടിച്ചെടുത്തു; പ്രതി ഓടിരക്ഷപെട്ടു
വെള്ളരിക്കുണ്ട് : പരപ്പ പള്ളത്തുമലയിൽ നിന്നും ഏകദേശം 5 ലിറ്ററോളം നാടൻ ചാരായം പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് പോലീസ് പെട്രോളിംഗിനിടെ കനകപളളിയിൽ നിന്നും രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പരപ്പ പള്ളത്തുമലയിൽ പരിശോധനക്ക് എത്തിയപ്പോളാണ് വീട്ടുമുറ്റത്തു വിൽപ്പനക്കായി കന്നാസിൽ ചാരായവുമായി നിൽക്കുകയായിരുന്ന യുവാവിനെ കണ്ടത്. പോലീസിനെ കണ്ട പ്രതി ചാരായം അടങ്ങിയ കന്നാസ് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പോലീസ് പിന്തുടർന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ചാരായം ഉപേക്ഷിച്ച് ഓടി രക്ഷപെട്ട സുരേന്ദ്രനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
No comments