Breaking News

കാഞ്ഞങ്ങാട് - പാണത്തൂർ റോഡ്‌ പണിയിലെ അനാസ്ഥ ; സംഘം ചേർന്ന് റോഡ്‌ ഉപരോധ സമരം നടത്തിയവർക്കെതിരെ പോലീസ് കേസ്


രാജപുരം : പൂടംകല്ല് - പാണത്തൂർ റോഡ്‌ പണിയിലെ അനാസ്ഥ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് റോഡ് ഉപരോധ സമരം നടത്തിയവർക്കെതിരെ പോലീസ് കേസ് എടുത്തു . വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രാജപുരം - ബളാൽ റോഡ്‌ ജംഗ്ഷനിൽ നടത്തിയ റോഡ്‌ ഉപരോധ സമരത്തിൽ പങ്കെടുത്ത വ്യാപാരികളായ സി ടി ലൂക്കോസ്, ജോസ് മെത്താനം, മധു ഡിന്നർസെറ്റ്, രമ്യ രാജീവൻ, ജെയിൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ച  30 ലധികം പേർക്കെതിരെയാണ് രാജപുരം പോലീസ് കേസ് എടുത്തത്.

No comments