Breaking News

കാസർകോട് ഗ്രേഡ് എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയിൽ


കാസര്‍കോട് ഗ്രേഡ് എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍. കൊല്ലം സ്വദേശി ബൈജു (54) വിനെയാണ് കാസര്‍കോട് ട്രാഫിക് സ്റ്റേഷന് പിറകിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഡ്യൂട്ടിയില്‍ കയറാത്തതിനെ തുടര്‍ന്ന് വൈകീട്ട് 4.45 മണിയോടെ മറ്റ് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി കാസർകോട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു .കൊല്ലം സ്വദേശിയാണ്. വർഷങ്ങളായി കാസർകോട് താമസിച്ചു ഇവിടെ സേവനം അനുഷ്ഠിക്കുകയായിരുന്നു. സിവിൽ സപ്ലൈസിൽ ഉദ്യോഗസ്ഥയായ ഭാര്യ സ്ഥലം മാറ്റം ലഭിച്ച് നേരത്തെ കൊല്ലത്തേക്ക് മാറിയിരുന്നു. ഡിഗ്രി വിദ്യാർഥിനിയായ മകളും ഇവിടെ നിന്നും കൊല്ലത്തേക്ക് അടുത്തിടെയാണ് പോയത്. തനിച്ചായിരുന്നു ബൈജു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.

No comments