കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊല്ലമ്പാറ മുതൽ ചോയ്യംകോട് വരെ നൈറ്റ് മാർച്ച് നടത്തി
ബിജെപി ഭരണകൂടത്തിന്റെ ഇടപെടൽ മൂലം എം. പി. സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊല്ലമ്പാറ മുതൽ ചോയ്യംകോട് വരെ നൈറ്റ് മാർച്ച് നടത്തി. ഡിസിസി അംഗം സി. വി. ഭാവനൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ,സി. വി. ഗോപകുമാർ സിജോ. പി. ജോസഫ്, ബാബു ചെമ്പേന, സി. ഒ. സജി, സി. വി. ബാലകൃഷ്ണൻ,തുടങ്ങിയവർ നേതൃത്വം നൽകി
No comments