Breaking News

വെള്ളരിക്കുണ്ട് വൈഎംസിഎ അഭിമാന പദ്ധതിയായ അന്താരാഷ്ട്ര നിലവാരമുള്ള ബാഡ്മിൻ്റൻ അക്കാദമി പ്രവർത്തനം ആരംഭിച്ചു


വെള്ളരിക്കുണ്ട്: മലയോരത്തിൻ്റെ കായിക സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി. കോർട്ട് 1 ന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം നിർവഹിച്ചു. കോർട്ട് 2 ന്റെ ഉത്ഘാടനം വൈ എം സി എ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റികാടൻ നിർവഹിച്ചു. അനുഗ്രഹ പ്രഭാഷണം റവ ഡോ ജോൺസൺ അന്ത്യംകുളം നടത്തി. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു

വെള്ളരിക്കുണ്ടിൽ ഒരുങ്ങുന്ന ജില്ലയിലെ ഏറ്റവും മികച്ച ബാൻ്റ്മിൻ്റൻ അക്കാദമിയുടെ നിർമ്മാണ പ്രവർത്തിക്ക് ചുക്കാൻ പിടിച്ചത്  വെള്ളരിക്കുണ്ട് വൈ.എം.സി.എയാണ്. 3600 സ്ക്വയർ ഫീറ്റിൽ അത്യാധുനിക രീതിയിൽ നിർമ്മിച്ച ബാറ്റ്മിൻ്റൻ അക്കാദമിക്ക് 30 ലക്ഷത്തോളം രൂപ ചിലവായി 

കെട്ടിടത്തിന് സമീപത്ത് ലഘുഭക്ഷണത്തിനുള്ള ഔട്ട്ലെറ്റും ഒരുക്കിയിട്ടുണ്ട് .

മികച്ച കോച്ചുകളുടെ സേവനവും അക്കാദമിയിൽ ലഭ്യമാകും. ആദ്യഘട്ടത്തിൽ താൽപ്പര്യമുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകും അതിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കുട്ടികളെ വിഗദ്ധ പരിശീലനം നൽകാനായി തിരഞ്ഞെടുക്കും. നിശ്ചിത ഫീസും ഉണ്ടായിരിക്കും 







No comments