Breaking News

കുന്നുംകൈയിൽ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു ചിറ്റാരിക്കാൽ പോലീസ് സർക്കിൾ ഇൻസ്പെക്റ്റർ രഞ്ജിത്ത് രവീന്ദ്രൻ ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്തു


കുന്നുംകൈ: കുന്നുംകൈ വെസ്റ്റ് ബദരിയ്യാ ജമാഅത്ത് നൂറുൽ ഹുദാ മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ചിറ്റാരിക്കാൽ പോലീസ് സർക്കിൾ ഇൻസ്പെക്റ്റർ രഞ്ജിത്ത് രവീന്ദ്രൻ ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ അധ്യക്ഷനായി. മുനമ്പം മഹമൂദ് ഹാജി മുഖ്യാതിഥിയായി.ഖത്തീബ് ഷാഫി ഹുദവി ഇഫ്താര്‍ സന്ദേശം കൈമാറി. ജാബിർ ഹുദവി ചാനടുക്കം പ്രഭാഷണം നടത്തി. സയ്യിദ് ജാഫർ ഹൈദ്രോസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സമീർ മൗലവി മദീന ഉൽബോധനം നടത്തി. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, മെമ്പർമാരായ ഇ ടി ജോസ്, ടി വി രാജീവൻ, എൻ ശരീഫ്, സി പി എം എളേരി ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി കെ രാജൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്,പി ആർ ചാക്കോ, വെള്ളരിക്കുണ്ട് പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടക്കൽ, എസ് വൈ എസ് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി മുഹമ്മദലി മൗലവി, ജോയി ജോസഫ് കിഴക്കരകാട്ട്, സുരേഷ് കപ്പാത്തി, കെ വി സുകുമാരൻ, ബൈജു മുക്കട, എം ജെ ദേവസ്യ, എ സി ഷാഫി, പി പി അബ്ദുൽ ഖാദർ, എ മുഹമ്മദ് റാഫി, എ ജി അബ്ദുൽ സലാം, ജാതിയിൽ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു. ജമാഅത്ത് സെക്രട്ടറി എ ദുൽകിഫിലി സ്വാഗതവും എൽ കെ ഷൗക്കത്തലി നന്ദിയും പറഞ്ഞു.


No comments