കാഞ്ഞങ്ങാട് സ്‌കൂട്ടിയിൽ കടത്തിയ 67 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി: പുഞ്ചാവി സ്വദേശി അറസ്റ്റിൽ
കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ:വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധന യില്‍ വന്‍തോതിലുള്ള കുഴല്‍പ്പണം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കല്ലുരാവിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കെ.എല്‍-14 ടി-9449 നമ്പര്‍ സ്‌ക്കൂട്ടിയില്‍ നിന്നും 67 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തില്‍ പുഞ്ചാവി നാലുപുരപ്പാട്ടിലെ സമീറ മന്‍സിലില്‍ ഹാരിസ്(39) അറസ്റ്റിലായി.
No comments