വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ് ടോപ് വിതരണം ചെയ്തു
കുന്നുംകൈ: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൊഫഷണൽ പി ജി ഡിഗ്രി പഠിക്കുന്ന എസ് ടി വിദ്യാർതി നികൾക്കുള്ള ലാപ് ടോപ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ ഗിരിജാ മോഹനൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ കെ തങ്കച്ചൻ, സി വി അഖില വാർഡ് മെമ്പർമാരായ ടി വി രാജീവൻ ഇ ടി ജോസ് ബിന്ദു മുരളീധരൻ സി പി സുരേഷ് ശാന്തി കൃപ ടി ജെ ജെയിംസ് സെക്രട്ടറി കെ പങ്കജാക്ഷൻ സംബന്ധിച്ചു.
No comments