Breaking News

കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ചനിലയിൽ


മാവുങ്കാൽ: കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ചനിലയിൽ. ചിത്താരി ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ കല്യാൺ റോഡ് എസി നഗർ കോളനിയിലെ എ. മണിയാണ് (49) തുങ്ങിമരിച്ചത്. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതാണ്. ഇന്ന് പുലർച്ചെ സഹോദരൻ ശങ്കരൻ വെള്ളം എടുക്കാൻ വന്നപ്പോഴാണ് വീടിന് പിറകുവശത്തെ കശുമാവിൽ മണിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ഹോസ്ദുർഗ് എസ്ഐ രാജീവൻ സ്ഥലത്തെത്തിഇൻക്വസ്റ്റ് നടത്തിയശേഷം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മാലിങ്കൻ- വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. സഹോദരങ്ങൾ: ശങ്കരൻ ,സുരേശൻ ,പരേതയായ സുനിത.

No comments