Breaking News

നർക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിക്ക് ഓഫീസ് കെട്ടിടം ഒരുങ്ങുന്നു ലോകമറിയുന്ന സാമൂഹ്യ പ്രവർത്തക ദയാബായി 'പ്രതീക്ഷാഭവന്' ശിലാസ്ഥാപന കർമ്മം നടത്തി


നർക്കിലക്കാട്: മലയോരത്ത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന നർക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിക്ക് സ്വന്തമായി ഓഫീസ് കെട്ടിടം ഒരുങ്ങുന്നു. ഭീമനടി - ചിറ്റാരിക്കാൽ റോഡരികിൽ നർക്കിലക്കാട് പ്രതീക്ഷക്ക് ലഭിച്ച ഭൂമിയിലാണ് 'പ്രതീക്ഷഭവൻ' ഉയരുന്നത്. കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിച്ച്ലോക പ്രസിദ്ധയായ ജീവകാരുണ്യ പ്രവർത്തക ദയാബായി ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. പ്രതീക്ഷയുടെ പ്രസിഡന്റ് വിൻസെന്റ് മാത്യു, സെക്രട്ടറി ജിതേഷ് പുളിക്കൽ ട്രഷറർ സുധീഷ് കെ കെ തുടങ്ങി പ്രതീക്ഷയുടെ എക്സിക്യുട്ടീവ് അംഗങ്ങൾക്കൊപ്പം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

No comments