Breaking News

ഒടയഞ്ചാൽ കോടോത്ത് കാട്ടുപന്നിയുടെ അക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക് തടയാൻ ശ്രമിച്ചപ്പോൾ കൈവിരൽ കടിച്ച് പറിച്ചു



ഒടയഞ്ചാൽ: ഒടയഞ്ചാൽ കോടോത്ത് എരുമക്കുളത്ത് കാട്ടുപന്നിയുടെ അക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്. എരുമക്കുളത്തെ മോഹനനെയാണ് പരിക്കുകളോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ പണിക്ക് പോകാൻ ഇറങ്ങിയ മോഹനനെ പറമ്പിൽ വച്ച് പന്നി കുത്തി വീഴ്ത്തുകയായിരുന്നു. അക്രമം തുടർന്നത് തടയാൻ ശ്രമിക്കവെ മോഹനൻ്റെ കൈവിരൽ പന്നി കടിച്ച് പറിച്ചു. വിരൽ അറ്റുപോയ നിലയിലാണ്. വിദദ്ധ ചികിത്സയ്ക്ക് ജില്ലാശുപത്രിയിൽ നിന്നും മാറ്റാൻ നിർദ്ദേശമുണ്ട്. മലയോരത്ത് പട്ടാപ്പകലും കാട്ടുപന്നിയുടെ അത്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

No comments