Breaking News

സെഞ്ച്വറികടന്ന് സമരം വെള്ളരിക്കുണ്ട് വടക്കാകുന്ന് സംരക്ഷണ സമിതിയുടെ റിലേ നിരാഹാര സമരം നൂറ് ദിനം പിന്നിട്ടതിൻ്റെ പരിപാടികൾ കാരാട്ട് നടന്നു


 


വെള്ളരിക്കുണ്ട് : വടക്കാകുന്ന്, മരുതുകുന്ന്, കാരാട്ട് ഭാഗങ്ങളിലെ വൻകിട ഖനന പ്രവർത്തനങ്ങൾക്കും ക്രഷർ നിർമ്മാണത്തിനുമെതിരെ പ്രദേശവാസികൾ നടത്തിവരുന്ന റിലേ നിരാഹാര സമരത്തിന്റെ നൂറ് ദിവസങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി ജനപ്രതിനിധികൾ . സാമൂഹിക സാംസ്കാരിക രാഷ്ടീയ പരിസ്ഥിതി, പൊതു രംഗങ്ങളിലെ പ്രവർത്തകരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സമ്മേളന പരിപാടി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മാധവ് ഗാഡ്ഗിൽ പ്രതിനിധിയുമായ വിനോദ് പയ്യട മുഖ്യ പ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.വി.ചന്ദ്രൻ, വാർഡ് മെമ്പർ എം.ബി.രാഘവൻ , പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയൻ കളക്ടീവ് അംഗവുമായ സണ്ണി പൈക്കട, അഡ്വ: രാജീവൻ കാഞ്ഞങ്ങാട് സി.പി.ഐ.എം പരപ്പ ലോക്കൽ സെക്രട്ടറി ഏ.ആർ. രാജു, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ധനീഷ് ചന്ദ്രൻ ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പ മേഖലാ സെക്രട്ടറി എം.വി. പുരുഷോത്തമൻ, ഗ്രീൻവാലി സൊസൈറ്റി അംഗം സുരേഷ് മാലോം, സുകുമാരൻ കാരാട്ട് തുടങ്ങിയവർ സംസാരിച്ചു, നൂറ് ദിവസവും സമരത്തിന്റെ സാന്നിദ്ധ്യമായിരുന്ന സി. നാരായാണൻ, പി.രാഘവൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സംരക്ഷണ സമിതി കൺവീനർ അജയൻ കാരാട്ട് സ്വാഗതവും ഗിരീഷ് കാരാട്ട് നന്ദിയും രേഖപ്പെടുത്തി, തുടർന്ന് പ്രമുഖ ഹിന്ദുസ്ഥാനി ഗായകൻ അശോക് കുമാർ സൗദി അറേബ്യ അവതരിപ്പിച്ച ഗസൽ സന്ധ്യ, ദ്രാവിഡ കലാക്ഷേത്രം പന്നിത്തടം അവതരിപ്പിച്ച മംഗല കളി, ഇളയ കുടുംബം കാരാട്ട് അവതരിപ്പിച്ച നാടൻ പാട്ട് തുടങ്ങിയ പരിപാടികൾ സമര പ്രചരണത്തിന്റെ ഭാഗമായി നടന്നു.

No comments