Breaking News

എഐസിസി സെക്രട്ടറി പി വിശ്വനാഥ് പെരുമാൾ കിനാനൂർ കരിന്തളം മണ്ഡലത്തിലെ വിവിധപ്രദേശത്ത് ഭവന സന്ദർശനം നടത്തി


വെള്ളരിക്കുണ്ട് : എഐസിസി സെക്രട്ടറി പി  വിശ്വനാഥ് പെരുമാൾ കിനാനൂർ കരിന്തളം മണ്ഡലത്തിലെ ചോയ്യങ്കോട് കക്കോൽ പ്രദേശത്ത് ഭവന സന്ദർശനം നടത്തി. ഭാരത് ജോഡോയുടെ ഭാഗമായി ഹാത് സെ ഹാത് പരിപാടിയുടെ ഭാഗമായി ഭാരത് ജോ ഡോയുടെ സന്ദേശം വീടുകളിൽ എത്തിക്കുന്നതിനായി ഭവന സന്ദർശനം നടത്തി. ലഘുലേഖ വിതരണം ചെയ്ത് വീട്ടുകാരുമായി സംവദിച്ചു. കെ.പി സി സി സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ,ഡിസിസി മെമ്പർ സി.വി. ഭാവനൻ ,ഉമേശൻ വേളൂർ, ബാബു ചേമ്പന, സി.വി.ബാലകൃഷ്ണൻ ,ജനാർദ്ദനൻ കക്കോൽ , മുരളിധരൻ ചെറുവ, ശ്രീജിത്ത് പുതുകുന്ന്, സൂകുമാരൻ കീഴ്മാല, മനോഹരൻ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

No comments