ലോക പുകയില വിരുദ്ധ ദിനാചരണം: പൂടങ്കല്ല് താലൂക്ക് ആശുപത്രി ആഭിമുഖ്യത്തിൽ രാജപുരം സെൻ്റ് പയസ് കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
രാജപുരം: പൂടങ്കല്ല് താലൂക്ക് ആശുപത്രി ആഭിമുഖ്യത്തിൽ രാജപുരം സെൻ്റ് പയസ് കോളേജിൽ വച്ച് ലോക പുകയില വിരുദ്ധ ദിനാചരണവും ബോധവത്ക്കരണ ക്ലാസും, പ്രതിജ്ഞയും, ക്വിസ്മത്സരവും നടത്തി. പരിപാടി പൂടംകല്ല് ആശുപത്രിയിലെ ഡോ: ഷിൻസി വി കെ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എൻ അദ്ധ്യക്ഷത വഹിച്ചു ,ജെ എച്ച് ഐ, ജോബി ജോസഫ് സ്വാഗതവും പി എച്ച്, എൻ, ലീല എംആശംസയും നിത മോൾ അബ്രാഹം (MLSP) നന്ദി പറഞ്ഞും സെൻ്റ് പയസ് കോളേജ് രാജപുരം എൻഎസ്എസ് വാളണ്ടിയർമാർ പങ്കെടുത്തു. MLSPമാരായ ജിസ്മി പോൾ, ചിത്ര, പി.സുലജ, എൻ ജി എന്നിവർ പങ്കെടുത്തു
No comments