കണ്ണൂർ യൂണിവേഴ്സിറ്റി ബി.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ പാറപ്പള്ളിയിലെ അഭിനയ്ക്ക് അഭിനന്ദന പ്രവാഹം
പാറപ്പള്ളി: കണ്ണൂർ യൂണിവേഴ്സിറ്റി ബി.എ.ഭരതനാട്യത്തിൽ ഒന്നാം റാങ്കു നേടിയ പാറപ്പള്ളിയിലെ പി. അഭിനയ്ക്ക് അഭിനന്ദന പ്രവാഹം. പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്ട്സിലെ വിദ്യാർത്ഥിയായ അഭിന പാറപ്പള്ളിയിലെ സതീന - രാമചന്ദ്രൻ ദമ്പതികളുടെ മകളാണ്. സ്കൂൾ കലോൽസവങ്ങൾ, കേരളോൽസ പരിപാടികൾ എന്നിവയിൽ നൃത്ത - നാടക മത്സരങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ അഭിനയെ തേടി എത്തിയിട്ടുണ്ട്. റാങ്ക് ജേതാവിനെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ പൊന്നാട അണിയിച്ചു. പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ സുരേഷ് വയമ്പ്, വാർഡ് കൺവീനർ പി.ജയകുമാർ, എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, കെ.വി.കേളു, വി.കെ.കൃഷ്ണൻ, അനിത എന്നിവരും സംബന്ധിച്ചു
No comments