Breaking News

മുളിയാറിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം എൻ ഐ എ അന്വേഷിക്കണം: രവീശ തന്ത്രി കുണ്ടാർ


കാസര്‍കോട്: മുളിയാര്‍ കെട്ടുകല്ലില്‍ നിന്ന് വന്‍ തോതില്‍ സ്‌പോടക വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തെ കുറിച്ച് എന്‍ ഐ എ അന്വേഷണം വേണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് രവീ ശ തന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു. ഇത്രയധികം സ്‌പോടക വസ്തുക്കള്‍ എന്തിനാണെന്ന് ചോദ്യം ചെയ്യലില്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം കേരളത്തില്‍ തന്നെ മറ്റൊരിടത്തും സ്‌പോടക വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്‍ ഐ കൊണ്ട് അന്വേഷിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ സത്യം പുറത്ത് വരികയുള്ളു. കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും രവീശ തന്ത്രി ആവശ്യപ്പെട്ടു.


No comments