ഇടത്തോട് നായ്ക്കയത്ത് വാഹനാപകടത്തിൽ യുവാവിന് ഗുരുതരം
പരപ്പ നായ്ക്കയം കോളിയാട് ഇറക്കത്തിൽ സ്കൂട്ടി തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചുള്ളിക്കര മലബാർ സിമന്റ്സിലെ ജീവനക്കാരൻ പരപ്പ തോടേംചാലിലെ ടോമിയുടെ മകൻ വിപിൻതോമസ്(28)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. വിപിനിനെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments