Breaking News

അദാലത്ത്‌ 27 മുതൽ മന്ത്രിമാർ നേരിട്ട്‌
 പരാതി വാങ്ങും ജൂൺ ഒന്നിന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ അദാലത്ത് നടക്കും


കാസർകോട്‌ : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗായി കരുതലും കൈത്താങ്ങും മന്ത്രിമാരുടെ താലൂക്ക്തല അദാലത്ത്  27, 29,30 ജൂൺ ഒന്ന്‌ തീയതികളിൽ  നടക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്,  അഹമ്മദ് ദേവർകോവിൽ എന്നിവർ അദാലത്തിൽ പങ്കെടുക്കും. മന്ത്രിമാർ നേരിട്ട് പരാതി സ്വീകരിക്കും.
27ന്‌ രാവിലെ 10ന് കാസർകോട് പുലിക്കുന്ന് നഗരസഭാ ടൗൺഹാൾ, 29ന് രാവിലെ 10ന് കാഞ്ഞങ്ങാട്‌ താലൂക്ക് ഓഫീസ് കോമ്പൗണ്ട് മിനി സിവിൽ സ്റ്റേഷൻ, 30ന് രാവിലെ 10ന് ഉപ്പള നയാബസാറിലെ മഞ്ചേശ്വരം ലയൺസ് ക്ലബ്‌ ഓഡിറ്റോറിയം, ജൂൺ ഒന്നിന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയം എന്നിവടങ്ങളിലാണ്‌ അദാലത്ത്‌.  മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
കലക്ടർ ഒരുക്കം വിലയിരുത്തി
കാസർകോട്‌
മന്ത്രിമാർ പങ്കെടുക്കുന്ന അദലത്തിന്റെ ഒരുക്കം കലക്ടർ  കെ ഇമ്പശേഖർ വിലയിരുത്തി.  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്യോഗസ്ഥരുടേയും തഹസിൽദാർമാരുടേയും യോഗം ചേർന്നു.
ഓൺലൈനിൽ ലഭിച്ച പരാതികളിൽ അവശേഷിക്കുന്നവ  24നകം നടപടി തീർപ്പാക്കാൻ കലക്ടർ നിർദ്ദേശം നൽകി. പോർട്ടലിൽ മറുപടി അപ് ലോഡ് ചെയ്ത് ജില്ലാതല അദാലത്ത് മോണിറ്ററിങ്‌ സെല്ലിലേക്ക് ലഭ്യമാക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു. 


]

No comments