Breaking News

"ഒപ്പമുണ്ട്.. ഉറപ്പാണ്" സർക്കാറിന്റെ 100 ദിന കർമ്മ പരിപാടി; കോടോംബേളൂരിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു


അട്ടേങ്ങാനം: സർക്കാറിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഒപ്പമുണ്ട് ഉറപ്പാണ് എന്ന ടാഗ് ലൈനോട് കൂടി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ  ആരംഭിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ പി സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശ്രീ പി.ദാമോദരൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശൈലജ.കെ, പഞ്ചായത്ത് സെക്രട്ടറി ശ്രീ.ജോസഫ് എം ചാക്കോ, അസി.സെക്രട്ടറി ശ്രീ.ഷൈജു.ടി  ജനപ്രതിനിധികളായ ശ്രീ.ഇ.ബാലകൃഷ്ണൻ, ശ്രീ.കുഞ്ഞിക്കൃഷ്ണൻ കെ.എം, ശ്രീമതി നിഷ, ശ്രീമതി ബിന്ദു,  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.   കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ,  വിവിധ വകുപ്പുകൾ, ഏജൻസികൾ, സർവ്വകലാശാലകൾ, ഭരണഘടനാ സ്ഥാപനങ്ങൾ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാണ്. ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീമതി.രേഷ്മ പി യെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിപ്പിക്കുന്നതിന് ചുമതലപ്പെടുത്തി.

No comments