Breaking News

യൂണിയൻ അംഗങ്ങൾക്കായി കെ ആർ എം യു ജില്ല കമ്മിറ്റി നടപ്പാക്കുന്ന ഇൻഷൂറൻസ് പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു


കാഞ്ഞങ്ങാട്:  ഏറെ വെല്ലുവിളികള്‍ നേരിട്ട് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കേരളാ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സണ്‍സ് യൂണിയന്‍(കെ ആര്‍ എം യു)  അംഗങ്ങള്‍ക്കായി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ജില്ലാ തല പ്രഖ്യാപനവും അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ എന്റെ കേരളം പ്രദര്‍ശന നഗരി പവലിയനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ടികെ നാരായണന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് എം.ഹമീദ് ഹാജി, കെ ആര്‍ എം യു സംസ്ഥാന വൈസ്

പ്രസിഡന്റ് ഉറുമീസ് തൃക്കരിപ്പൂര്‍, ജില്ലാ ട്രഷറര്‍ ബാബുകോട്ടപ്പാറ, മുതിര്‍ന്ന  മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം, യൂണിയന്‍  കാഞ്ഞങ്ങാട് മേഖല സെക്രട്ടറി അനില്‍ പുല്ലുര്‍,  ജില്ലാ കമ്മറ്റിയംഗം കെ.ജയരാജന്‍, ആസിഫ് മൈതാനി, രഹനാസ് മടിക്കൈ, പ്രകാശന്‍ മാണിയാട്ട്, ശ്രീകാന്ത് ഇളമ്പച്ചി എന്നിവര്‍പങ്കെടുത്തു.

No comments