9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ കേസ് പ്രതിയായ റിട്ട.ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു നീലേശ്വരത്താണ് സംഭവം
നീലേശ്വരം: 9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ പോക്സോ കേസ് പ്രതിയായ കുസാറ്റിലെ റിട്ട.ഉദ്യോഗസ്ഥന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
കൊട്രച്ചാലിലെ രാഘവന്‍(60) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം 28നാണ് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച
ത്. സംഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിതവിഭാഗത്തില്‍ കഴിയുന്ന രാഘവന്‍ അപകടനില തരണം ചെയ്തു. ആശുപ്രതിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ ഇയാളെ നീലേശ്വരം പോലീസ് അറസ്റ്റുചെയ്യും.
No comments