വെള്ളരിക്കുണ്ടിൽ ചക്ക മാമ്പഴ മഹോത്സവം ഈ മാസം 25 മുതൽ
വെള്ളരിക്കുണ്ട് :ചൈത്രവാഹിനി ഫാർമേഴ്‌സ് ക്ലബ് കൊന്നക്കാടും, ബളാൽ കൃഷി ഭവനും, ബളാൽ കുടുംബശ്രീയും സംയുക്തമായി വെള്ളരിക്കുണ്ടിൽ സംഘടിപ്പിക്കുന്ന ചക്ക -മാമ്പഴ മഹോത്സവം ഈ മാസം ഇരുപത്തി അഞ്ചു മുതൽ ഇരുപത്തി ഏഴ് വരെ മൂന്ന് ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സംഘടക സമിതി അറിയിച്ചു.വെള്ളരിക്കുണ്ട് മിൽമ ഹാളിൽ ചേർന്ന യോഗത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.മികച്ച നാടൻ വരിക്ക പ്ലാവിനെ കണ്ടെത്തുന്നതിനും,വിവിധ തരം ചക്ക വിഭവങ്ങൾക്കായുള്ള മത്സരം മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കും. വിവിധ തരം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടാകും. കൂടാതെ വൈവിദ്ധ്യമേറിയ പ്ലാവ്, മാവ് ഫല വൃക്ഷങ്ങളുടെ തൈകളും, പൂച്ചെടികളുടെയും പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. സംഘടക സമിതി ചെയർമാനായി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തെയും കൺവീനറായി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് നെയും തിരഞ്ഞെടുത്തു.വൈസ് ചെയർമാൻമാരായി ടി സി തോമസ്, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, വി ആർ ജയകുമാർ എന്നിവരെയും ജോയിൻ കൺവീനവർ മാരായി കെ ആർ വിനു, ബേബി ചെമ്പരത്തി, പി സുരേഷ് കുമാർ, ജിമ്മി ഇടപ്പാടി എന്നിവർ ഉൾപ്പെടുന്ന സംഘടക സമിതി രൂപീകരിച്ചു.. യോഗത്തിൽ സണ്ണി പൈകട, പഞ്ചായത്ത് അംഗം പി സി രഘു നാഥൻ, ഡാർലിൻ ജോർജ് കടവൻ, ബിനോയ് പുളിങ്കാല, ജോസ് തെക്കും കാട്ടിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഷിനോജ് ഇളംതുരുത്തി സ്വാഗതവും ജിജി കുന്നപ്പള്ളി നന്ദി പറഞ്ഞു.
No comments