Breaking News

രാജപുരം ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ സമ്മർ ഹോക്കി ക്യാമ്പിന് തുടക്കമായി


രാജപുരം: രാജപുരം ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമുണർത്തി സമ്മർ ഹോക്കി ക്യാമ്പ് '2K23' യ്ക്ക് തുടക്കമായി.

15 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സ്കൂൾ മാനേജർ ഫാദർ ജോർജ്ജ് പുതുപ്പറമ്പിലിന്റെ അദ്ദ്യക്ഷതയിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ഒ എ അബ്രഹാം, പി.ടി.എ പ്രസിഡന്റ് ശ്രീ പ്രഭാകരൻ,കായിക അധ്യാപകൻ ഡോ.സിബി ലൂക്കോസ് എന്നിവർ സംസാരിച്ചു ക്യാമ്പ് നയിക്കുന്നത് മുൻ സൈനികൻ അനീഷ്കുമാർ

No comments