Breaking News

ബളാലിന് പുറമെ ഈസ്റ്റ് എളേരിയും ; വർധിപ്പിച്ച നികുതി വേണ്ടെന്ന് പഞ്ചായത്ത്‌ ഭരണസമിതി

ചിറ്റാരിക്കാൽ : വർധിപ്പിച്ച കെട്ടിടനികുതി, പെർമിറ്റ് ഫീസ്, അപേക്ഷഫീസുകൾ എന്നിവ ഈടാക്കുന്നതിൽ നിന്നും ഈസ്റ്റ്‌ എളേരി പഞ്ചായത്തിനെ ഒഴിവാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതിന് പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചു. സോഫ്റ്റ്‌വെയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തിനൽകണമെന്നും ഭരണസമിതി  അഭ്യർത്ഥിച്ചിട്ടുണ്ട്.

നികുതി വർദ്ധനവ് ഗ്രാമപഞ്ചായത്തിന്റെ തന്നത് വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കുമെന്നത് യാഥാർഥ്യമാണ് . എന്നാൽ വർദ്ധനവ്  സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും  അതുകൊണ്ടാണ്, ഭരണസമിതി  ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ജോസഫ് മുത്തോലി പറഞ്ഞു

No comments