Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശിയ ഡെങ്കിപ്പനി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി


എണ്ണപ്പാറ: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശിയ ഡെങ്കിപ്പനി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അട്ടേങ്ങാനം ടൗണിലും പരിസരപ്രദേശങ്ങളിലും  ആയാണ് പരിപാടികൾ നടന്നത്.ഡെങ്കിപ്പനി പ്രതിരോധ സന്ദേശ റാലി, ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ, പരിസരപ്രദേശങ്ങളിലെ 150 ലധികം വീടുകൾ എന്നിവിടങ്ങളിൽ സ്‌ക്വാഡുകളായി ഡെങ്കിപ്പനി പ്രതിരോധക്യാമ്പയിന്റെ ഭാഗമായി കൊതുക് ഉറവിട പരിശോധന, ലഘുലേഖ വിതരണം, ബോധവത്കരണം എന്നീ പരിപാടികൾ നടന്നു. ഡെങ്കിപ്പനി ദിനാചരണത്തിന്റെയും ഒരു മാസം നീളുന്ന പ്രതിരോധ ക്യാമ്പയിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. പി ശ്രീജ  നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീ പി ദാമോദരൻ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ആഫീസർ ഡോ. ഫാത്തിമ സി സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജയശ്രീ എൻ. എസ്, ഗ്രാമപഞ്ചായത്ത് മെമ്പർ പി. ഗോപി,  കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജിഷ പി കെ, പഞ്ചായത്ത്‌ ആരോഗ്യവിഭാഗം ഇൻസ്‌പെക്ടർ ശ്രീ സുമിത്രൻ എ ഡി എസ് പ്രതിനിധി ശ്രീമതി രമണി എന്നിവർ ആശംസ നേർന്നു. ആരോഗ്യവകുപ്പ് ജീവനക്കാർ, ആശ പ്രവർത്തകർ, എ ഡി എസ് പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

No comments