Breaking News

കാർ സ്കൂട്ടറിലിടിച്ച് പരുക്കേറ്റ നവവധു മരിച്ചു ഭർത്താവിൻ്റെ നില ഗുരുതരം


കാസർകോട്: കാർ സ്കൂട്ടറിലിടിച്ച് പരുക്കേറ്റ നവവധു മരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. പന്നിപ്പാറ ജമാഅത് ട്രഷറർ അബ്ദുർ റഹ്മാന്റെ മകൻ അസീസിന്റെ ഭാര്യ ഉപ്പളയിലെ ഖദീജ (24) യാണ് മംഗളൂരു ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടത്. കാൽഅറ്റു പോയ അസീസ് മംഗളുരു ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാഴ്ച്ച മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ദേശീയപാതയിൽ കല്ലങ്കയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഉപ്പളയിലെ യുവതിയുടെ വീട്ടിൽ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്കൂടറിൽ വരുന്നതിനിടെ എതിരെ വന്ന ഡസ്റ്റർ കാറിടിച്ചാണ് അപകടം. ഡ്രൈവർ ഉറങ്ങിയതിനാൽ കാർ നിയന്ത്രണം നഷ്ടപെട്ട് സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാസർകോട് പോലീസ് കാർ കസ്റ്റഡിയിൽ എടുത്തു.

No comments