Breaking News

കാസറഗോഡ് ജില്ലാ അണ്ടർ 11 ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2023 മെയ് 6 ന് കാഞ്ഞങ്ങാട്


കാഞ്ഞങ്ങാട്: ചെസ്സ് അസോസിയേഷൻ കാസറഗോഡിനു വേണ്ടി ജില്ലാ ചെസ്സ് പാരന്റ്സ് ഫോറം സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ലാ അണ്ടർ 11ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2023 മെയ് 6 ശനിയാഴ്ച (രാവിലെ 9.30 മുതൽ) കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാൻഡിനു സമീപം ബെസ്റ്റോ സെന്ററിൽ പ്രവർത്തിക്കുന്ന വിഷി ചെസ്സ് സ്കൂളിൽ വെച്ചു നടക്കുന്നതാണ്. 01.01.2012 നോ അതിനു ശേഷമോ ജനിച്ചിട്ടുള്ള  കാസറഗോഡ് ജില്ലയിലെ കുട്ടികൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം.

ഓപ്പൺ, ഗേൾസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. രണ്ടു കാറ്റഗറിയിലും ആദ്യ 10 സ്ഥാനങ്ങൾ നേടുന്നവർ സമ്മാനിതരാവും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മെഡൽ സമ്മാനിക്കും.


മത്സരാർത്ഥികൾ ഇന്നുതന്നെ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ ലിങ്ക്:

https://forms.gle/WrLKGb7TXPx2GHap8


വിശദ വിവരങ്ങൾക്ക് വിളിക്കുക : 80789 33214, 9605231010, 95674 39820.


എന്ന് 

ശ്രീധരൻ പി. & രാജേഷ് വി. എൻ.

(പ്രസിഡണ്ട് & സെക്രട്ടറി, ചെസ്സ് അസോസിയേഷൻ കാസറഗോഡ്)

No comments