Breaking News

പെരിയയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് പരിക്ക്


പെരിയ: കേന്ദ്ര സർവകലാശാലയ്ക്ക് സമീപം ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് പരിക്ക്. ചാലിങ്കാൽ തോക്കാനം മൊട്ട സ്വദേശിയും പുല്ലൂർ കോളോത്ത് താമസിക്കുന്ന സതീഷ് (42) നാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരെ വന്ന കാറുമാണ് ഇടിച്ചത്. രാത്രി 7 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു.

No comments