Breaking News

വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം അട്ടേങ്ങാനത്ത് തുടങ്ങി കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു


 അട്ടേങ്ങാനം: കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ് - 2023  "ഒരുമയുടെ  പലമ എന്ന പേരിൽ സംഘടിപ്പിച്ച  വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവത്തിന്  അട്ടേങ്ങാനത്ത് തുടക്കമായി. ബേളൂർ ജിയുപി സ്കൂളിൽ വെച്ച്  രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടി കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതിഎം ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു  കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീ സി.എച്ച് ഇക്ബാൽ മുഖ്യാഥിതി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ ,കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജൻ  ശ്രീ മനോജ് പി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.ദാമോദരൻ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനികൃഷ്ണൻ ' പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി.ഗോപാലകൃഷ്ണൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ എൻ എസ് ,വാർസ് മെമ്പർ ശ്രീ പി.ഗോപി, ഹെഡ്മാസ്റ്റർ ശ്രീ പി ഗോപി മാസ്റ്റർ ,പി ടി എ പ്രസിഡണ്ട് ശ്രീ പ്രതീഷ്, കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.ശ്രീജ സ്വാഗതവും കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ രത്‌നേഷ് പി നന്ദിയും പറഞ്ഞു.

വൈകുന്നേരം 3 മണിക്ക് ഒടയംചാൽനിന്നും അട്ടേങ്ങാനത്തേക്ക് നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങൾ അണിനിരന്ന വർണ്ണശബളമായ ഘോഷയാത്രയുമുണ്ടായിരുന്നു നിശ്ചല ദൃശ്യങ്ങളുടെയും വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയിൽ അരങ്ങേറി. കലോത്സവം ഇന്ന് സമാപിക്കും

No comments