Breaking News

ഹോട്ടൽ ബില്ലിനെക്കുറിച്ച് തർക്കം; മദ്യപിച്ച് ബഹളമുണ്ടാക്കിയ എസ്‌ഐ അറസ്റ്റിൽ


കോഴിക്കോട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ എസ്‌ഐ അനില്‍കുമാറാണ് അറസ്റ്റിലായത്. ഹോട്ടല്‍ ബില്ലുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്ത അനില്‍കുമാറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ഇന്നലെ രാത്രിയായിരുന്നു സംഭവം. വയനാട്ടില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ എസ്‌ഐ തൊട്ടില്‍പ്പാലത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. മദ്യലഹരിയിലായിരുന്ന എസ്‌ഐ ഭക്ഷണം കഴിച്ച ശേഷം ഹോട്ടല്‍ ബില്ലിനെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവസമയം അനില്‍കുമാര്‍ ഡ്യൂട്ടിയിലല്ലായിരുന്നു. ബഹളമുണ്ടായതിനെ തുടര്‍ന്ന് തൊട്ടില്‍പ്പാലം പൊലീസ് സ്ഥലത്തെത്തി. പൊലീസ് വാഹനത്തില്‍ കയറാന്‍ സമ്മതിക്കാതിരുന്ന അനില്‍കുമാറിനെ നിര്‍ബന്ധിച്ച് കയറ്റി പൊലീസ് സറ്റേഷനില്‍ എത്തിച്ചു. മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിന് എസ്‌ഐയ്‌ക്കെതിരെ കേസെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.

No comments