Breaking News

സിപിഐഎം സമരം മാറ്റി നീലേശ്വരം– ഇടത്തോട് റോഡുപണി 
വേഗത്തിലാക്കാൻ മന്ത്രി ഇടപെടും


നീ​ലേ​ശ്വ​രം : നീ​ലേ​ശ്വ​രം –- എ​ട​ത്തോ​ട് റോ​ഡ് പ്ര​വൃ​ത്തിയിൽ കരാറുകാരന്റെ അനാസ്ഥക്കെതിരെ സിപിഐ എം നടത്താനിരുന്ന പ്രക്ഷോഭപരിപാടി മാറ്റി. ജൂൺ രണ്ടിന് പകൽ 11ന് കരാറുകാരന്റെ വീട്ടുപടിക്കലേക്ക് നടത്താൻ തീരുമാനിച്ച മാർച്ചാണ്‌ മാറ്റിയത്‌.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസുമായി സിപിഐ എം ജില്ലാസെക്രട്ടറിയേറ്റംഗം വി കെ രാജന്റെ നേതൃത്വത്തിൽ നേതാക്കൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സമരം മാറ്റിയതെന്ന്‌ നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ അറിയിച്ചു. പണി എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ ഇടപെടുമെന്ന മന്ത്രി ഉറപ്പ്‌ നൽകി.
2018 ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച റോ​ഡ് പ്ര​വൃ​ത്തി​യു​ടെ പ​കു​തി​ഭാ​ഗവും ടാ​റി​ങ് ചെ​യ്തി​ല്ല. പാലായി റോഡ് മുതൽ പാലാത്തടം കാമ്പസ് വരെ ഗതാഗതയോഗ്യമല്ലാത്ത രീതിയിൽ തകർന്നിക്കയാണ്‌. കരാറുകാരൻ അറ്റകുറ്റപ്പണി പോലും നടത്താൻ തയ്യാറാവാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്. കി​ഫ്ബിയിൽ 49 കോ​ടി രൂ​പ​യാ​ണ് നീ​ലേ​ശ്വ​രം എ​ട​ത്തോ​ട് റോ​ഡി​ന് അ​നു​വ​ദി​ച്ച​ത്.

No comments